Currency

നിലവാരമില്ലാത്ത ആറു മരുന്നുകള്‍ ആരോഗ്യ വിഭാഗം പിന്‍വലിച്ചു

സ്വന്തം ലേഖകന്‍Thursday, November 7, 2019 3:12 pm

അബുദാബി: നിലവാരമില്ലാത്ത 6 മരുന്നുകള്‍ അബുദാബി ആരോഗ്യ വിഭാഗം പിന്‍വലിച്ചു. അലര്‍ജി, ശ്വാസകോശ രോഗം, കൊളസ്‌ട്രോള്‍, അര്‍ബുദം എന്നിവയ്ക്കു നല്‍കിവരുന്ന മരുന്നുകളായ അമിഡ്രമിന്‍, മോക്‌സല്‍ പ്ലസ് ടാബ് ലറ്റ്‌സ്, ജല്‍ഫാമോക്‌സ് കാപ്‌സ്യൂള്‍, ഗ്‌ളിമാന്റൈന്‍ 2എക്‌സ്, റൊസുവസ്റ്റാറ്റിന്‍, ഒക്‌സാലിപ്ലാറ്റിന്‍ എന്നിവയാണു പിന്‍വലിച്ചത്.

പ്രസ്തുത മരുന്നുകള്‍ നല്‍കുന്നതു നിര്‍ത്തിവയ്ക്കണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്കും രാജ്യത്തെ ഫാര്‍മസികള്‍ക്കും നിര്‍ദേശം നല്‍കി. ശേഷിച്ച മരുന്നുകള്‍ വിതരണക്കാര്‍ക്ക് തിരിച്ചുനല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. അതേസമയം പ്രസ്തുത മരുന്നു കഴിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടവരെക്കുറിച്ച് ആരോഗ്യ വിഭാഗത്തെ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x