
ദുബായ്: ശൈഖ് സാഇദ് റോഡില്‍ ദുബായ് റണ്‍ ചരിത്രം കുറിക്കും. വെള്ളിയാഴ്ച രാവിലെയാണ് ദുബായ് റണ്‍ നടക്കുക. ഇതിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മികച്ച ആരോഗ്യത്തിലേക്ക് നടന്നടുക്കുന്നതിനായി നഗരത്തില്‍ തുടരുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ചിനോടനുബന്ധിച്ചാണ് ദുബായ് റണ്‍. ഇതിന് ട്രാക്ക് തീര്‍ക്കുന്നത് ഇടതടവില്ലാതെ വാഹനങ്ങള്‍ ചീറിപ്പായുന്ന ശൈഖ് സാഇദ് റോഡാണ്.
അഞ്ച് കിലോമീറ്റര്‍ ഫണ്‍ റണ്ണും 10 കി.മീ റണ്ണുമാണ് ദുബായ് റണ്‍ 30ഃ30 പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നിന്ന് ആരംഭിച്ചത് നഗരപ്രദക്ഷിണം നടത്തി തുടങ്ങിയിടത്തുതന്നെ അവസാനിക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിക്കുന്നത്.
വെള്ളിയാഴ്ച നടക്കുന്ന ദുബായ് റണ്‍ മത്സരാര്‍ഥികളുടെയും കായികപ്രേമികളുടെയും സൗകര്യാര്‍ഥം പുലര്‍ച്ച 4.30 മുതല്‍ മെട്രോ സര്‍വിസ് ആരംഭിക്കും ദുബായ് റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്റ്റാര്‍ട്ടിങ് പോയന്റായി വേള്‍ഡ് ട്രേഡ് സെന്ററില്‍ എളുപ്പത്തില്‍ എത്തിച്ചേരുന്നതിനായാണ് സര്‍വിസ് സമയത്തില്‍ മാറ്റം വരുത്തുന്നതെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.