Currency

ഏഴുദിവസം ജോലിക്ക് വരാതിരുന്നാല്‍ രാജിവെച്ചതായി കണക്കാക്കണം; കുവൈത്ത് പാര്‍ലിമെന്റില്‍ കരടുനിര്‍ദേശം

സ്വന്തം ലേഖകന്‍Thursday, November 14, 2019 11:28 am

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ തുടര്‍ച്ചയായി ഏഴുദിവസം ജോലിക്ക് ഹാജരാകാതിരുന്നാല്‍ രാജിവെച്ചതായി കണക്കാക്കണമെന്ന് കുവൈത്ത് പാര്‍ലിമെന്റില്‍ കരടുനിര്‍ദേശം. തൊഴിലാളിക്കെതിരെ സമര്‍പ്പിക്കപ്പെടുന്ന പരാതികളില്‍ തെളിവുകളുടെ പിന്‍ബലമുണ്ടെങ്കില്‍ താമസാനുമതി റദ്ദ് ചെയ്യുന്ന തരത്തില്‍ നിയമ ഭേദഗതി വരുത്തണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.

സ്വകാര്യ മേഖല തൊഴിലാളികള്‍ കാരണം കൂടാതെയും അറിയിക്കാതെയും തുടര്‍ച്ചയായി ഏഴു ദിവസമോ വര്‍ഷത്തില്‍ 20ല്‍ അധികം ദിവസമോ ജോലിക്ക് വരാതിരുന്നാല്‍ രാജിവെച്ചതായി കണക്കാക്കണമെന്നാണ് നിര്‍ദേശം. ഇത്തരം ഘട്ടങ്ങളില്‍ സ്ഥാപനത്തിന്റെ ഫയലില്‍ നിന്ന് തൊഴിലാളിയുടെ പേരു നീക്കം ചെയ്യാന്‍ തൊഴിലുടമക്ക് അവകാശം നല്‍കണമെന്നും നിര്‍ദേശമുണ്ട് അവധിക്ക് നാട്ടില്‍ പോകുന്ന തൊഴിലാളികള്‍ ആറു മാസം വരെ നാട്ടില്‍ താമസിക്കുന്നു.

തൊഴിലാളികളുടെ സാന്നിധ്യമില്ലാത്തതിനാല്‍ ഇതിനെതിരെ പരാതി നല്‍കാന്‍ തൊഴിലുടമക്ക് സാധിക്കാത്ത അവസ്ഥയുണ്ട്. തൊഴിലാളികളുടെ അവകാശം പോലെ ഉടമകളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x