
ദുബായ്: സത്‌വ ബസ് സ്‌റ്റേഷന്‍, ഊദ്‌മേത്ത് മെട്രോ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങ് ഭാഗികമായി നിര്‍ത്തലാക്കുമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ബസ് സ്‌റ്റേഷന്‍, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനം എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിനാണ് നിശ്ചിതകാലത്തേക്ക് ഭാഗിക നിയന്ത്രണമേര്‍പെടുത്തുന്നതെന്ന് ആര്‍.ടി.എ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വ്യാഴാഴ്ച നിലവില്‍വന്ന പാര്‍ക്കിങ് നിയന്ത്രണം 2020 ഒക്ടോബര്‍ അവസാനംവരെ തുടരും. സത്‌വയില്‍ രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന നിയന്ത്രണത്തില്‍ ആദ്യം 84 പാര്‍ക്കിങ് സ്‌പേസുകളാണ് ഇല്ലാതാകുന്നത്. 131 പാര്‍ക്കിങ് സ്‌പേസുകള്‍ ഉപയോഗിക്കാനാവും. രണ്ടാംഘട്ടത്തില്‍ 131 സ്‌പേസുകള്‍ അടക്കുമ്പോള്‍ 29 സ്‌പേസുകള്‍ പാര്‍ക്കിങ്ങിന് പ്രയോജനപ്പെടുത്താനാകും. ഊദ്‌മേത്ത മെട്രോ സ്‌റ്റേഷനിലെ പാര്‍ക്കിങ്ങും ഇതേ കാലയളവില്‍ അടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.