Currency

ദുബായില്‍ ഇനി സ്മാര്‍ട്ട് സൈക്കിളുകള്‍; ആദ്യഘട്ടത്തില്‍ 175 കേന്ദ്രങ്ങളില്‍

സ്വന്തം ലേഖകന്‍Sunday, November 17, 2019 12:30 pm

ദുബായ്: നഗരത്തില്‍ സഞ്ചരിക്കാന്‍ ഇനി സൈക്കിളുകള്‍ വാടകക്ക് കിട്ടും. നഗരത്തില്‍ 350 കേന്ദ്രങ്ങളില്‍ സ്മാര്‍ട്ട് സൈക്കിളുകള്‍ ലഭ്യമാക്കാന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും കാരീം കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. കാരീം കമ്പനിയുടെ ബൈക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സ്മാര്‍ട്ട് സൈക്കിളുകള്‍ ലഭ്യമാക്കുക. ആദ്യഘട്ടത്തില്‍ 175 കേന്ദ്രങ്ങളില്‍ 1750 സൈക്കിളുകള്‍ ലഭ്യമാക്കാനാണ് കരാര്‍.

അഞ്ചുവര്‍ഷത്തിനകം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 350 കേന്ദ്രങ്ങളില്‍ 3500 സെക്കിളുകള്‍ എത്തും. സൗരോര്‍ജത്തില്‍ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നതും പെഡല്‍ ചിവിട്ടി സഞ്ചരിക്കാന്‍ കഴിയുന്നതുമായ സൈക്കിളുകള്‍ ഇക്കൂട്ടത്തിലുണ്ടാകും.

മെട്രോ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് എത്താന്‍ സഹായിക്കുന്ന വിധയമായിരിക്കും സൈക്കിളുകള്‍ വിന്യസിക്കുക. ദിവസ വാടക്കും, വാര്‍ഷിക വാടകക്കും സൈക്കിളുകള്‍ ലഭിക്കും. മറീന, ജുമൈറ, ദുബായ് വാട്ടര്‍ കനാല്‍, ദേര, ഖവാനീജ്, അല്‍ഖുദ്‌റ, ഖിസൈസ്, മന്‍ഖൂല്‍, കറാമ, ബര്‍ഷ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് സൈക്കിള്‍ സേവനം. ജിപിഎസ് സംവിധാനത്തിലൂടെ നിരീക്ഷിക്കപ്പെടുന്ന ഈ സൈക്കിളുകള്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x