
ദുബായ്: പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറക്കുന്നതിനുമായി ദീവ നല്‍കിവരുന്ന സൗജന്യ സേവനം ദീര്‍ഘിപ്പിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സൗജന്യമായി ചാര്‍ജ് ചെയ്യാനുള്ള ദീവയുടെ സേവനം 2021 ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. 2017ല്‍ ആരംഭിച്ച സേവനം ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ തീരാനിരിക്കെയാണ് ദീവ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
എന്നാല്‍, വാണിജ്യാവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താനാവൂ എന്ന് ദീവ അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ കമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് 29 ഫില്‍സ് നിരക്കില്‍ ഇലക്ട്രിക് ചാര്‍ജിങ് നടത്താന്‍ 2020 ജനുവരി മുതല്‍ ദീവ സൗകര്യമേര്പ്പെടുത്തിയേക്കും.
സുസ്ഥിര വികസനത്തിലേക്ക് കുതിക്കുന്നതിനും കാര്‍ബണ്‍ മലിനീകരണം നിയന്ത്രിച്ച് പ്രകൃതിസൗഹൃദ ഇടമാക്കി മാറ്റുന്നതിനുമാണ് ദീവ ഇത്തരം പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് എം.ഡിയും സി.ഇ.ഒയുമായ സയീദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.