Currency

ദുബായിലും അബൂദബിയിലും ഡിസംബര്‍ ഒന്നു മുതല്‍ പാര്‍ക്കിങ് സൗജന്യം

സ്വന്തം ലേഖകന്‍Thursday, November 28, 2019 1:38 pm

ദുബായ്: അനുസ്മരണ ദിനവും യു.എ.ഇ ദേശീയദിനവും പ്രമാണിച്ച് ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെ ദുബായിലും അബൂദബിയിലും പാര്‍ക്കിങ് സൗജന്യം. ദുബായിലെ ബഹുനില പാര്‍ക്കിങ് നിലയങ്ങള്‍ കൂടാതെയുള്ള പാര്‍ക്കിങ് കേന്ദ്രങ്ങളിലാണ് സൗജന്യമായി വാഹനങ്ങളിടാനാവുക. അവധി ദിവസങ്ങളിലും പൊതു ഗതാഗത സംവിധാനങ്ങള്‍ ഏറെക്കുറെ പതിവു പോലെ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നവംബര്‍ 30ന് ശനിയാഴ്ച പാര്‍ക്കിങ് സൗജന്യം ലഭ്യമായിരിക്കില്ലെന്ന് റോഡ് ഗതാഗത അതോറിറ്റി പ്രത്യേകം ഓര്‍മപ്പെടുത്തിയിട്ടുണ്ട്. അബൂദബിയില്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന പാര്‍ക്കിങ് സൗജന്യം നാലാം തീയതി രാവിലെ 8 വരെ തുടരും. പിന്നീട് ചാര്‍ജ് ഈടാക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ വ്യക്തമാക്കി. നിരോധിതമോ അനുമതി ഇല്ലാത്തതോ ആയ ഇടങ്ങളില്‍ പാര്‍ക്കിങ് ഒരു കാരണവശാലും അനുവദിക്കുന്നതല്ല.

അവധി ദിവസങ്ങളില്‍ േെമട്രായുടെ പ്രവര്‍ത്തനം രാത്രി ഒരു മണി വരെ നീണ്ടുനില്‍ക്കും. റെഡ് ലൈന്‍ രാവിലെ 5 മുതല്‍ രാത്രി ഒന്നു വരെയും ഗ്രീന്‍ ലൈന്‍ കാലത്ത് അഞ്ചര മുതല്‍ രാത്രി ഒരു മണി വരെയും ആയിരിക്കും സര്‍വീസ് നടത്തുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x