Currency

ഏറ്റവും വലിയ പതാകയുമായി ആകാശചാട്ടം; യുഎഇക്ക് ലോകറെക്കോര്‍ഡ്

സ്വന്തം ലേഖകന്‍Monday, December 2, 2019 11:38 am

ദുബായ്: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യുഎഇക്ക് മറ്റൊരു ലോക റൊക്കോര്‍ഡ്. ആകാശചാട്ടത്തിനിടെ ഏറ്റവും വലിയ പതാക പാറിച്ചാണ് യുഎഇ വീണ്ടും റെക്കോര്‍ഡ് കുറിച്ചത്. ദുബായ് പാം ജുമൈറക്ക് മുകളില്‍ നിന്ന് യുഎഇ ദേശീയപതാകയുമായി സ്‌കൈ ഡൈവര്‍മാരുടെ സംഘം വിമാനത്തില്‍ നിന്ന് താഴേക്ക് ചാടി സാഹസിക പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചത് ദുബായ് കിരീടാവകാശി ശൈഖ് ഹംദാനാണ്. 144.28 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള പതാകയാണ് ആകാശചാട്ടക്കാര്‍ ആകാശത്ത് പാറിച്ചത്.

രാജ്യത്തിന് മറ്റൊരു അഭിമാന നിമിഷം എന്ന് കുറിച്ചാണ് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ഇന്‍സ്റ്റഗ്രമില്‍ വീഡിയോ പങ്കുവെച്ചത്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x