Currency

റോഡ് സുരക്ഷ: ഏഴു സിഗ്‌നലുകളില്‍ കൂടി ഗ്രീന്‍ ഫ്‌ലാഷ് സംവിധാനമേര്‍പ്പെടുത്തും

സ്വന്തം ലേഖകന്‍Monday, December 2, 2019 12:01 pm

മനാമ: ഏഴു സിഗ്‌നലുകളില്‍കൂടി ഗ്രീന്‍ ഫ്‌ലാഷ് സംവിധാനമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയം അറിയിച്ചു. ജനബിയ ഹൈവേയിലുള്ള ഏഴു സിഗ്‌നലുകളിലാണ് ചുവപ്പിലേക്കും പച്ചയിലേക്കും മാറുന്നതിനു മുമ്പായി മൂന്നു പച്ച ലൈറ്റുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ മുഖ്യ സിഗ്‌നലുകളില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്.

10 ജങ്ഷനുകളിലെ 30 സിഗ്‌നലുകളില്‍ നിലവില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡ് സുരക്ഷ പരമാവധി ശക്തിപ്പെടുത്താന്‍ ഈ സംവിധാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പ്രധാന സിഗ്‌നലുകളില്‍ പ്രസ്തുത സംവിധാനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സല്‍മാന്‍ സിറ്റി, സാര്‍, ബുദയ്യ, ബനീ ജംറ, ദിറാസ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് കടക്കുന്ന ഭാഗമാണ് ജനബിയ്യ സിഗ്‌നല്‍. ദിവസേന 50,000ത്തോളം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x