Currency

സോഷ്യല്‍മീഡിയയിലൂടെ ചികില്‍സ നിര്‍ദേശിക്കുന്നതിന് യു.എ.ഇയില്‍ വിലക്ക്

സ്വന്തം ലേഖകന്‍Tuesday, December 10, 2019 11:38 am

ദുബായ്: യോഗ്യതയില്ലാത്തവര്‍ സോഷ്യല്‍ മീഡിയ വഴി മരുന്നും ചികില്‍സയും നിര്‍ദേശിക്കുന്നതിന് യു.എ.ഇയില്‍ വിലക്ക് വരുന്നു. ദുബായില്‍ നടക്കുന്ന ആദ്യ മിഡിലീസ്റ്റ് ഹെല്‍ത്ത് കെയര്‍ സോഷ്യമീഡിയ ഉച്ചകോടിയാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. സോഷ്യല്‍ മീഡിയ വഴി തെറ്റായ ആരോഗ്യ നിര്‍ദേശങ്ങളും ചികില്‍സയും നിര്‍ദേശിക്കുന്നത് വിലക്കുന്നത് സംബന്ധിച്ച ചര്‍ച്ച സജീവമാണെന്ന് ആരോഗ്യ മന്ത്രാലയം പൊതുജന ആരോഗ്യവിഭാഗം അസി അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ ആമിരിയാണ് അറിയിച്ചത്.

മറ്റ് മേഖലകളില്‍ സ്വാധീനമുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍മാര്‍ സാമൂഹിക മാധ്യമങ്ങള്‍ ആരോഗ്യവിഷയങ്ങളില്‍ പൊതുജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. യോഗ്യതയില്ലാത്തവര്‍ ആരോഗ്യകാര്യങ്ങളില്‍ നിര്‍ദേശം നല്‍കുന്നത് ശരിയല്ല. ഇത് സോഷ്യല്‍ മീഡിയ ദുരുപയോഗത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. യോഗ്യതയുള്ള ഹെല്‍ത്ത് പ്രഫഷണലുകള്‍ പോലും തെളിവുകളുയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം ആരോഗ്യനിര്‍ദേശങ്ങള്‍ നല്‍കേണ്ടതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x