Currency

സിഡ്നിയിൽ വീടുവില വർധിക്കുന്ന പ്രവണത തുടരുന്നു

Monday, October 3, 2016 4:17 pm

കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 3.5 ശതമാനത്തിന്റെ വർധനയാണ് സിഡ്നിയിലെ വീടുവിലയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വീടുവില ഏറ്റവും ഉയർന്നത് മെൽബണിൽ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

സിഡ്നി: സിഡ്നിയിൽ വീടുവില വർധിക്കുന്ന പ്രവണത തുടരുന്നതായി കണക്കുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 3.5 ശതമാനത്തിന്റെ വർധനയാണ് സിഡ്നിയിലെ വീടുവിലയിൽ ഉണ്ടായിരിക്കുന്നത്. അതേസമയം കഴിഞ്ഞ മാസം 0.8 ശതമാനം മാത്രമാണ് വർധനവ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ സിഡ്നിയേക്കാൾ വീടുവില ഉയർന്നത് മെൽബണിൽ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ച് ശതമാനമാണു ഇവിടെ വീടുവില വർധിച്ചത്. എങ്കിലും വാർഷിക കണക്കെടുക്കുമ്പോൾ ഇപ്പോഴും സിഡ്നി തന്നെയാണ് മുന്നിൽ. 10.2 ശതമാനത്തിന്റെ ഉയർച്ചയാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് സിഡ്നിയിലെ വസ്തുവിപണിയിൽ ഉണ്ടായത്.

ന്യൂ സൗത്ത് വെയിൽസിൽ 4.5 ശതമാനത്തിന്റെ വർധന വീടുവിലയിൽ ഉണ്ടായപ്പോൾ കാൻബെറയിൽ 9 ശതമാനത്തിന്റെയും ഹൊബാർട്ടിൽ 8.7 ശതമാനത്തിന്റെയും വർധനയാണ് രേഖപ്പെടുത്തിയത്. കൽക്കരി ഖനന മേഖലയിലാകട്ടെ വസ്തുവിലയിൽ വലിയ ഇടിവും സമീപകാലത്ത് ഉണ്ടായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “സിഡ്നിയിൽ വീടുവില വർധിക്കുന്ന പ്രവണത തുടരുന്നു”

  1. Hey! Would you mind if I share your blog with my myspace
    group? There’s a lot of folks that I think would really
    appreciate your content. Please let me know. Thank you

  2. It’s very effortless to find out any matter on web as compared to textbooks,
    as I found this post at this website.

  3. Does your site have a contact page? I’m having trouble locating it but,
    I’d like to send you an email. I’ve got some ideas for your blog you might be interested in hearing.
    Either way, great website and I look forward to seeing it grow
    over time.

Comments are closed.

Top
x