
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭിന്നശേഷിക്കാരുടെയും മുതിര്‍ന്ന പൗരന്മാരുടെയും വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ പ്ലേറ്റ് അനുവദിക്കണമെന്ന് ആവശ്യം. ആഗോളതലത്തിലും ജി.സി.സി രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ട പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍ ഇത്തരക്കാര്‍ക്ക് അനുവദിക്കണമെന്നാണ് പാര്‍ലിമെന്റില്‍ അവതരിപ്പിച്ച നിര്‍ദേശത്തില്‍ ഉസാമ അല്‍ ഷഹീന്‍ എം.പി ആവശ്യപ്പെട്ടത്.
കുവൈത്തില്‍ ഭിന്നശേഷിക് മുതിര്‍ന്ന പൗരന്മാര്‍ക്കും തങ്ങളുടെ വാഹനങ്ങളില്‍ അയല്‍രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ ട്രാഫിക് സംബന്ധമായ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നതായി ചൂണ്ടിക്കാട്ടിയാണ് ഉസാമ അല്‍ ഷഹീന്‍ എം.പി കരട് നിര്‍ദേശം അവതരിപ്പിച്ചത്. പ്രായമായവര്‍ക്കും വികലാംഗര്‍ക്കും തങ്ങള്‍ക്കു വേണ്ടി നീക്കിവച്ചിരിക്കുന്ന സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാനും മറ്റും അംഗീകൃത നമ്പര്‍ പ്ലേറ്റുകളുണ്ടെങ്കില്‍ എളുപ്പമാകും.
അതിനാല്‍, അര്‍ഹതയുള്ളവര്‍ക്കു ആഗോള അംഗീകാരമുള്ള പ്രത്യേക ലൈസന്‍സ് പ്ലേറ്റുകള്‍ നല്‍കാന്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് നടപടി സ്വീകരിക്കണമെന്നും ഉസാമ അല്‍ ഷഹീന്‍ ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.