Currency

ശമ്പളം വൈകല്‍: സ്‌പോണ്‍സര്‍മാര്‍ക്ക് പിഴ ചുമത്തും, ഓരോ മാസത്തിനും 10 ദീനാര്‍

സ്വന്തം ലേഖകന്‍Friday, December 13, 2019 1:03 pm

കുവൈത്ത് സിറ്റി: ഗാര്‍ഹികത്തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് പിഴ ചുമത്തുമെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. വൈകിപ്പിക്കുന്ന ഓരോ മാസത്തിനും 10 ദീനാര്‍ വീതമാണ് പിഴയീടാക്കുക. പലവിധ കാരണം പറഞ്ഞ് തൊഴിലാളിയുടെ ശമ്പളം വെട്ടിക്കുറക്കുകയോ പിടിച്ചുവെക്കുകയോ ചെയ്യുന്നതായ പരാതി വര്‍ധിച്ചതിനെതുടര്‍ന്നാണ് അധികൃതരുടെ ഇടപെടല്‍.

ഗാര്‍ഹികത്തൊഴിലാളികളുടെ അവകാശവും സ്‌പോണ്‍സര്‍മാരുടെ ഉത്തരവാദിത്തവും സംബന്ധിച്ച് ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചതായും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി. എല്ലാ നിയമങ്ങളും പാലിച്ച് തൊഴിലാളിയുടെ അന്തസ്സ് പരിഗണിച്ച് മനുഷ്യത്വത്തോടെ ഇടപെടണം. വാരാന്ത അവധിയും വാര്‍ഷികാവധിയും നല്‍കുന്നതില്‍ വീഴ്ച വരുത്തരുത്. സുരക്ഷിതമായി സൂക്ഷിച്ചുവെക്കാന്‍ തൊഴിലാളി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഒഴികെ അവരുടെ സിവില്‍ ഐഡിയും പാസ്‌പോര്‍ട്ടും തൊഴിലുടമ പിടിച്ചുവെക്കരുതെന്നും മാന്‍പവര്‍ അതോറിറ്റി സ്‌പോണ്‍സര്‍മാരോട് ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x