Currency

കുവൈത്തില്‍ വനിത നഴ്‌സുമാര്‍ക്ക് അവസരം; നിയമനം നോര്‍ക്ക റൂട്ട്‌സ് മുഖേന

സ്വന്തം ലേഖകന്‍Tuesday, December 17, 2019 12:06 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ വനിത നഴ്‌സുമാര്‍ക്ക് നിയമനം. പ്രമുഖ ആശുപത്രി ശൃംഖലയായ റോയല്‍ ഹോം ഹെല്‍ത്തിലേയ്ക്ക് വനിത നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത ബിഎസ്സി/ജിഎന്‍എം നഴ്‌സുമാര്‍ക്കാണ് അവസരം. മെഡിക്കല്‍/സര്‍ജിക്കല്‍, എന്‍ഐസിയു, മെറ്റേര്‍ണിറ്റി, ജെറിയാട്രിക്‌സ് തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 75,000 രൂപയാണ് ഏകദേശം ശമ്പളം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്നു ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x