Currency

സൗദിയില്‍ സ്വകാര്യ ടാക്സി മേഖലയിലും സ്വദേശിവല്‍ക്കരണത്തിന് തുടക്കം

സ്വന്തം ലേഖകന്‍Monday, December 23, 2019 10:58 am

റിയാദ്: സൗദിയില്‍ സ്വകാര്യ ടാക്സി മേഖലയിലും സ്വദേശിവല്‍ക്കരണത്തിന് തുടക്കമാകുന്നു. ആദ്യ ഘട്ടം അടുത്ത മാസം ആദ്യ മുതല്‍ നടപ്പിലാകും. രാജ്യത്ത് നടക്കുന്ന പൊതു പരിപാടികളിലേക്കും ആഘോഷ പരിപാടികളിലേക്കുമുള്ള ടാക്സി സര്‍വീസുകളിലാണ് ആദ്യ ഘട്ടത്തില്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കുക. രണ്ടായിരത്തി ഇരുപത്തിയൊന്നോടെ ഈ മേഖലയില്‍ സമ്പൂര്‍ണ്ണ സ്വദേശി വല്‍ക്കരണവും നടപ്പിലാക്കും.

പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയവും തമ്മില്‍ ധാരണയിലെത്തി. സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന് സ്വകാര്യ ടാക്സി കമ്പനികള്‍ക്ക് അനുവദിച്ച സമയം ഈ മാസത്തോടെ അവസാനിക്കും. ജനുവരി മുതല്‍ രാജ്യത്തെ പൊതു പരിപാടികളിലേക്കും ആഘോഷ പരിപാടികളിലേക്കുമുള്ള ടാക്സി സര്‍വീസുകളെ സ്വദേശികള്‍ക്ക് മാത്രമാക്കി നിയന്ത്രിക്കും. അടുത്ത വര്‍ഷം ഡിസംബറോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കില്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

സ്വദേശികള്‍ക്ക് ഈ രംഗത്ത് കൂടുതല്‍ വൈദഗ്ധ്യം നല്‍കുന്നതിനും സ്മാര്‍ട്ട് ആപ്ലികേഷനുകള്‍ വഴി ടാക്സി സര്‍വീസുകളെ ഏകീകരിക്കുന്നതിനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x