Currency

അബുദാബിയില്‍ ഗുരുതര നിയമലംഘനങ്ങള്‍ നടത്തിയവര്‍ പിഴയിളവിന് അര്‍ഹരല്ല

സ്വന്തം ലേഖകന്‍Saturday, December 28, 2019 12:02 pm

അബുദാബി: തലസ്ഥാന എമിറേറ്റില്‍ അമിതവേഗം ഉള്‍പ്പെടെ ഗുരുതര നിയമലംഘനങ്ങള്‍ക്ക് പിഴയിളവ് ലഭിക്കില്ല. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അബുദാബി പൊലീസ് പകുതിയാക്കിയിരുന്നു. ഈ മാസം 22 നു മുന്‍പുള്ള നിയമലംഘനങ്ങള്‍ക്കാണിത്. നിയമലംഘനം രേഖപ്പെടുത്തിയ ദിവസം മുതല്‍ 60 ദിവസത്തിനകം പിഴയടയ്ക്കുന്നവര്‍ക്ക് ഇളവ് ലഭിക്കും. ഇതിനുശേഷം ഒരു വര്‍ഷം തികയും മുന്‍പ് പിഴയടയ്ക്കുന്നവര്‍ക്ക് ഇളവ് 25%. അതിനുശേഷം ഇളവു ലഭിക്കില്ല.

അതേസമയം പൊതുജനങ്ങളുടെ ജീവനു ഭീഷണിയാകും വിധം വാഹനമോടിക്കുക. പൊതു-സ്വകാര്യ സ്വത്തുവകകള്‍ക്കു കേടു വരുത്തുക. അനുവദനീയമല്ലാത്ത ഇടങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യുക. ചുവപ്പു സിഗ്‌നല്‍ മറികടന്നു വാഹനമോടിക്കുക. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം. യാത്രാ വാഹനങ്ങളിലല്ലാതെ യാത്രക്കാരെ കൊണ്ടുപോകുക തുടങ്ങിയ ഗുരുതര നിയമ ലംഘനങ്ങള്‍ക്ക് പിഴയില്‍ ഇളവ് ലഭിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x