Currency

ഇ- ഫോംസ് സര്‍വീസ്; കുവൈത്തില്‍ വിസ, ഇഖാമ റിന്യൂവല്‍ ഫോമുകള്‍ ഇനി ഓണ്‍ലൈന്‍ വഴി പൂരിപ്പിക്കാം

സ്വന്തം ലേഖകന്‍Sunday, December 29, 2019 6:00 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസ, ഇഖാമ റിന്യൂവല്‍ ഫോമുകള്‍ ഇനി ഓണ്‍ലൈന്‍ വഴി പൂരിപ്പിക്കാം. ഇഖാമ സേവനങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്റെ ആദ്യപടിയായാണ് അഭ്യന്തര മന്ത്രാലയം പ്രത്യേക ഇ- ഫോംസ് സര്‍വീസ് ആരംഭിച്ചത്.

ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സര്‍വീസ് നടപ്പിലാക്കിയിരിക്കുന്നത്. കമ്പനി പ്രതിനിധികള്‍ക്കും വ്യക്തികള്‍ക്കും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്ന തരത്തില്‍ ഇംഗ്ലീഷ് അറബിക് ഭാഷകളില്‍ സേവനം ലഭ്യമാണ്. വിവിധ കാറ്റഗറികളില്‍ ഉള്ള സന്ദര്‍ശന വിസകള്‍, ഇഖാമ പുതുക്കല്‍ എന്നിവക്ക് ഈ സംവിധാനത്തിലൂടെ അപേക്ഷിക്കാം. വ്യക്തികള്‍ക്ക് നേരിട്ട് തന്നെ ഇഖാമ, വിസ സംബന്ധിയായ അപേക്ഷകള്‍ തയ്യാറാക്കാന്‍ പുതിയ സംവിധാനം സഹായകമാണ്.

ഓണ്‍ലൈന്‍ വഴി ആണ് അപേക്ഷകളും രേഖകളും സമര്‍പ്പിക്കേണ്ടത്. റെസിഡന്‍സി സേവനങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ വഴി ആക്കുന്നതിന്റെ ആദ്യഘട്ടം എന്ന നിലക്കാണ് ഇ ഫോംസ് സര്‍വീസ് ആരംഭിച്ചത്. www.moi.gov.kw എന്ന വെബ്സൈറ്റില്‍ ഹോംപേജിലുള്ള ഇ ഫോംസ് ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ പുതിയ സേവനം ലഭ്യമാകും


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x