
ദുബായ്: അല്‍ ഖുദ്ര-ലെഹ്ബാബ് റോഡ് ഇന്റര്‍ചേഞ്ച് നവീകരണം പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു. എക്സ്പോ റോഡ്, ജാഫ്സ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്ന പ്രധാന പാതകളിലൊന്നാണിത്. പാതയിലൂടെ മണിക്കൂറില്‍ 4,400 വാഹനങ്ങള്‍ക്കു കടന്നുപോകാനാകും. 2 പാലങ്ങള്‍, റോഡിന്റെ വീതി കൂട്ടല്‍, സൈക്കിളുകള്‍ക്കായി പ്രത്യേക പാത, ഡ്രെയിനേജ് സംവിധാനം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി.
ലെഹ്ബാബ് റോഡിന്റെ കിഴക്കുഭാഗത്തു നിന്നു അല്‍ ഖുദ്ര റോഡിന്റെ വടക്കുഭാഗത്തേക്ക് 8 മിനിറ്റ് കൊണ്ടും ലഹ്ബാബ് റോഡിന്റെ പടിഞ്ഞാറു ഭാഗത്തുനിന്ന് അല്‍ ഖുദ്ര റോഡിന്റെ വടക്കുഭാഗത്തേക്ക് 4 മിനിറ്റ് കൊണ്ടും എത്താമെന്ന് ആര്‍ടിഎ ചെയര്മാന് മത്തര്‍ അല്‍ തായര്‍ പറഞ്ഞു. ജുമൈറ, ഉം സുഖൈം സ്ട്രീറ്റുകളിലേക്കുള്ള ഗതാഗതവും എളുപ്പമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.