Currency

ദുബായില്‍ എസ്എംഎസ് വഴി വാഹന എംപാര്‍ക്കിങ് സംവിധാനം ഇതര എമിറേറ്റുകാര്‍ക്കും

സ്വന്തം ലേഖകന്‍Monday, December 30, 2019 11:19 am

ദുബായ്: ഇതര എമിറേറ്റുകളിലെ വാഹനങ്ങള്‍ക്ക് ദുബായില്‍ മൊബൈല്‍ ഫോണ്‍ വഴിയുള്ള എംപാര്‍ക്കിങ് സംവിധാനമൊരുങ്ങി. സൗദി, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും ഈ സൗകര്യം ലഭിക്കും.

ഇതിനായി എമിറേറ്റിന്റെ ചുരുക്കപ്പേര് സഹിതം നമ്പര്‍പ്ലേറ്റ് കോഡ്, നമ്പര്‍, പാര്‍ക്കിങ് സ്ഥലം, ഏരിയ നമ്പര്‍, പാര്‍ക്കിങ് ആവശ്യമായ മണിക്കൂറുകള്‍ എന്നിവ 7275 എന്ന നമ്പരിലേക്ക് എസ്എംഎസ് ചെയ്യണം. ഓരോന്നിനു ശേഷവും ‘സ്‌പേസ്’ നല്‍കണം. ബൈക്കുകളാണെങ്കില്‍ B എന്നു ചേര്‍ക്കണം. എസ്എംഎസിന് 30 ഫില്‍സ് ഈടാക്കും.

ചുരുക്കപ്പേര് എങ്ങനെ: റാസല്‍ഖൈമ-RAK, ഉമ്മുല്‍ഖുവൈന്‍-UAQ, ഫുജൈറ-FUJ, അജ്മാന്‍-AJM, ഷാര്‍ജ-SHJ, അബുദാബി-AUH, സൗദി അറേബ്യ-KSA, ഒമാന്‍. കുവൈത്ത്, ബഹ്‌റൈന്‍. സ്വകാര്യ വാഹനങ്ങള്‍ക്കാണ് ഈ സംവിധാനം. അല്ലാത്തവയാണെങ്കില്‍ ആര്‍ടിഎ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുകയോ ടോള്‍ഫ്രീ നമ്പറില്‍ വിളിക്കുകയോ വേണം. വെബ്‌സൈറ്റ്: www.rta.ae, ഫോണ്‍: 8009090.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x