
വാഷിംങ്ടണ്‍: യുഎസില്‍ അനധികൃതമായി വില്പന നടത്തുന്ന കൂട് രൂപത്തിലുള്ള രുചിയുള്ള ഇ- സിഗരറ്റുകള്‍ നിരോധിക്കുന്ന നയത്തിന് അന്തിമരൂപം നല്‍കിയതായി ട്രംപ് ഭരണകൂടം. കൗമാരക്കാര്‍ക്കിടയില്‍ ഇ- സിഗരറ്റിന്റെ ഉപയോഗം കൂടിവരുന്നതിനെ തുടര്‍ന്നാണ് നിരോധനം കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചത്. അതേസമയം മെന്തോള്, പുകയിലെ എന്നിവ അടങ്ങിയ ഇ-സിഗരറ്റുകള്‍ക്ക് നിരോധനം ബാധകമല്ല.
ജുലൂല് ലാബ്സ് ഐഎന്‍സിയുടെ ഇ-സിഗരറ്റുകള്‍ക്കും നിയന്ത്രണമുണ്ട്. കൂടില്‍ ദ്രവീകൃത നിക്കോട്ടിന് നിറച്ചതാണ് ഇത്തരം ഇ സിഗരറ്റുകള്‍. ഒരു മാസത്തിനുള്ളില്‍ ഇത്തരം സിഗരരറ്റുകളുടെ ഉത്പാദനവും വിപണനവും പൂര്‍ണമായി നിര്‍ത്തണമെന്ന് യുഎസ് ആരോഗ്യ- മാനുഷിക മന്ത്രാലയം കമ്പനികളോട് നിര്‍ദ്ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.