Currency

യുഎഇയില്‍ മഴയ്ക്കു സാധ്യത; ജാഗ്രത നിര്‍ദേശം

സ്വന്തം ലേഖകന്‍Sunday, January 5, 2020 12:06 pm

ദുബായ്: യുഎഇയില്‍ നാളെ നേരിയ മഴയ്ക്കു സാധ്യത. രാവിലെ മുതല്‍ പരക്കെ മഴ പ്രതീക്ഷിക്കാം. ചില മേഖലകളില്‍ മൂടല്‍മഞ്ഞ് ഉണ്ടാകും. ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. അതേസമയം, ഇന്നലെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു.

തണുപ്പ് കുറയുകയും ചെയ്തു. പര്‍വതമേഖലകളില്‍ തണുത്ത കാലാവസ്ഥയാണ്. 12നും 18 ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്കാണു താപനില. ഒമാനിലെ പലയിടങ്ങളിലും മഴയുണ്ടായി. മുസണ്ടം ഗവര്‍ണറേറ്റില്‍ ഇന്നും നാളെയും മഴ പ്രതീക്ഷിക്കാമെന്ന് പബ്ലിക് അതോറിറ്റി േെഫാര്‍ സിവില്‍ ഏവിയേഷന്‍ (പിഎസിഎ) അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x