Currency

ദുബായില്‍ അടുത്ത അധ്യയന വര്‍ഷം 3 സ്‌കൂള്‍ കൂടി

സ്വന്തം ലേഖകന്‍Sunday, January 5, 2020 12:15 pm

ദുബായ്: ദുബായില്‍ അടുത്ത അധ്യയന വര്‍ഷം 3 സ്‌കൂളുകള്‍ കൂടി തുറക്കും. ഇതോടെ ദുബായിലെ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 212 ആകും. സെപ്റ്റംബറിലാണ് 2020-2021 അധ്യയന വര്‍ഷം ഔദ്യോഗികമായി ആരംഭിക്കുക. വേനലവധി കഴിഞ്ഞ് ക്ലാസ് തുടങ്ങുമ്പോള്‍ പുതിയ സ്‌കൂളുകളില്‍ 6,240 കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനാകുമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അധികൃതര്‍ വ്യക്തമാക്കി.

എമിറേറ്റില്‍ 16 പാഠ്യപദ്ധതികള്‍ പിന്തുടരുന്ന സ്‌കൂളുകളാണുള്ളത്. പുതിയ സ്‌കൂളുകളില്‍ വ്യത്യസ്ത സിലബസ് ആയിരിക്കും. കൂടുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ അപേക്ഷകള്‍ ലഭിച്ചെങ്കിലും തീരുമാനമായിട്ടില്ല. 4 വര്‍ഷത്തിനുള്ളില്‍ 44 സ്വകാര്യ സ്‌കൂളുകള്‍ തുറന്നു. ഈ കാലയളവില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 11% വര്‍ധനയുണ്ടായി. ഈ അധ്യയന വര്‍ഷം 5 സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുകയും 7096 കുട്ടികള്‍ക്ക് അധികമായി പ്രവേശനം നല്‍കുകയും ചെയ്തു. തവാര്‍ 2, ഖിസൈസ്, ജുമൈറ, അല്‍ഖൂസ്, ജബല്‍ അലി എന്നിവിടങ്ങളിലാണു സ്‌കൂളുകള്‍ തുറന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x