
ബഹ്റൈന്‍: സൗദിക്കും ബഹ്റൈനുമിടയിലുള്ള കിങ് ഫഹദ് കോസ് വേയ്ക്ക് സമാന്തരമായി റെയില്‍വേ പാലം വരുന്നു. ആറു ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജി.സി.സി റെയില്‍വേയുടെ ഭാഗമായാണ് ഈ പാലം നിര്‍മിക്കുന്നത്. ബഹ്റൈന്‍ ദ്വീപിനെയും സൗദി അറേബ്യയെയും തമ്മില്‍ ബന്ധിപ്പിക്കാനാണ് കടല്‍ പാലം നിര്‍മിക്കുന്നത്.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിര്‍മാണം പുരോഗമിക്കുന്നതും നിലവിലുള്ളതും പുതുതായി നിര്‍മിക്കാനൊരുങ്ങുന്നതുമായ റെയില്‍പാതകള്‍ തമ്മില്‍ ബന്ധിപ്പിച്ചാണ് വലിയ റെയില്‍വേ ശൃംഖല വരുന്നത്. ലോകത്തെ ഏറ്റവും വലിയ റെയില്‍ ശൃംഖലകളിലൊന്നാണ് ജി.സി.സി റെയില്‍വേ യാഥാര്‍ത്ഥ്യമാകുന്നതോടെ നിലവില്‍ വരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.