Currency

വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ചുരുങ്ങിയത് മാസശമ്പളം 25,000 ദിര്‍ഹം വേണം

സ്വന്തം ലേഖകന്‍Thursday, January 16, 2020 12:22 pm

ദുബായ്: രാജ്യത്തെ താമസക്കാര്‍ക്ക് വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ചുരുങ്ങിയത് 25,000 ദിര്‍ഹം പ്രതിമാസ ശമ്പളം വേണമെന്നു മാനവവിഭവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയം. ഒരു വീട്ടിലെ മൊത്തം വരുമാനം ഇത്രയും ആയാലും മതി. ഇതില്‍ താഴെയുള്ളവര്‍ക്ക് തദ്ബീര്‍ കേന്ദ്രങ്ങള്‍ വഴി തൊഴിലാളികളെ ലഭിക്കും. നേരത്തെ 20,000 ദിര്‍ഹം ശമ്പളമുള്ളവര്‍ക്ക് വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാമായിരുന്നു. ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.

വീട്ടുടമയുടെ സാലറി സര്‍ട്ടിഫിക്കറ്റ്, ജോലിയുടെ വിശാദംശങ്ങള്‍, വീട്ടുവാടക രേഖകള്‍, വൈദ്യുതി ബില്‍, വിവാഹ സര്‍ട്ടിഫിക്കറ്റ്, പങ്കാളിയുടെ വീസ എന്നിവ ഹാജരാക്കണം. അവിവാഹിതര്‍ക്ക് വീട്ടുജോലിക്ക് ആളെ കിട്ടില്ല. തൊഴിലാളികള്‍ക്ക് വേതനത്തിനു പുറമെ മറ്റ് ആനുകൂല്യങ്ങളും നല്‍കണം. 10 ദിവസത്തിലധികം ശമ്പളം വൈകുകയുമരുത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x