Currency

സ്‌കൂള്‍ ബസിന്റെ സ്റ്റോപ് സിഗ്‌നല്‍ മറികടന്നാല്‍ ഇരട്ടിപ്പിഴയും 10 ബ്ലാക് പോയിന്റും

സ്വന്തം ലേഖകന്‍Monday, January 20, 2020 1:08 pm

അബുദാബി: സ്‌കൂള്‍ ബസിന്റെ സ്റ്റോപ് അടയാളം മറികടക്കുന്നവര്‍ക്കുള്ള പിഴ അബുദാബി പൊലീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. 1000 ദിര്‍ഹം പിഴയും 10 ബ്ലാക് പോയിന്റുമാണ് ശിക്ഷ. നേരത്തെ 500 ദിര്‍ഹമും 6 ബ്ലാക്ക് പോയിന്റുമായിരുന്നു. സ്റ്റോപ്പ് അടയാളത്തില്‍ ക്യാമറ സ്ഥാപിച്ചാണ് നിയമലംഘകരെ പിടികൂടുന്നതെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ 3,664 പേര്‍ക്കാണ് പിഴ ചുമത്തിയത്.

നിയമലംഘകരുടെ എണ്ണം കൂടിയതാണ് ശിക്ഷ കടുപ്പിക്കാന്‍ കാരണം. ‘ബി റോഡ് സെയ്ഫ്’ ക്യാംപെയിന്റെ ഭാഗമായി അബുദാബി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 7705 ബസുകളിലും ഘട്ടം ഘട്ടമായി ക്യാമറ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വിദ്യാര്‍ഥികളെ കയറ്റാനും ഇറക്കാനുമായി വാഹനം നിര്‍ത്തുമ്പോള്‍ സ്റ്റോപ്പ് അടയാളം പ്രദര്‍ശിപ്പിക്കാത്ത സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും 6 ബ്ലാക് പോയിന്റുമായിരിക്കും ശിക്ഷ. ബസില്‍ നിന്ന് 5 മീറ്റര്‍ അകലെയാണ് മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x