Currency

കൊറോണ വൈറസ്: ദുബായില്‍ മാസ്‌കുകളുടെ വില കൂട്ടരുതെന്ന് ഫാര്‍മസികള്‍ക്ക് നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍Thursday, January 30, 2020 7:46 pm

ദുബായ്: യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകളുടെയും നോസ് കവറുകളുടെയും വില വര്‍ധിപ്പിക്കരുതെന്ന് ഫാര്‍മസികള്‍ക്കും കടകള്‍ക്കും നിര്‍ദ്ദേശം നല്‍കി ദുബായ് സാമ്പത്തിക വകുപ്പ്. കൊറോണ വൈറസ് പടരുന്നത് പ്രതിരോധിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ ഫേസ് മാസ്‌കുകളുടെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ ഇവയുടെ വില ഉയര്‍ത്തുന്നത് നിയമവിരുദ്ധമാണെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

മാസ്‌കുകള്‍ക്ക് സാധാരണയിലും കൂടുതല്‍ വില ഈടാക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ ഇക്കാര്യം അധികൃതരെ അറിയിക്കണമെന്നും വകുപ്പ് അറിയിച്ചു. അതേസമയം അതീവ സുരക്ഷ നല്‍കുന്ന എന്‍95 മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ള ഫേസ് മാസ്‌കുകളുടെ ലഭ്യതക്കുറവും ഫാര്‍മസികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x