
ഓസ്ട്രേലിയ: വിനോദത്തിനായി കഞ്ചാവ് കൈവശം വയ്ക്കാനും ഉപയോഗിക്കാനും അനുവദിക്കുന്നതിനുള്ള ബില്‍ ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി അസംബ്ലി സെപ്റ്റംബറില്‍ പാസാക്കിയിരുന്നു. ഈ നിയമമാണ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നത്. ഇതോടെ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 50 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാന്‍ നിയമം അനുവാദം നല്‍കും. ഒരാള്‍ക്ക് രണ്ട് കഞ്ചാവു ചെടികളും വീട്ടില്‍ നാല് ചെടികളും വളര്‍ത്താന്‍ കഴിയും.
ഇതോടെ വ്യക്തിപരമായ ആവശ്യത്തിനായി കഞ്ചാവ് കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കിയ ഓസ്ട്രേലിയയിലെ ആദ്യ പ്രദേശമായി മാറിയിരിക്കുകയാണ് ACT. അതേസമയം നിയമത്തില്‍ ചില വ്യവസ്ഥകളും മുന്‍പോട്ടു വച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ലഭ്യമാകാത്ത രീതിയില്‍ വേണം കഞ്ചാവ് സൂക്ഷിക്കാന്‍. കുട്ടികളുടെ സമീപത്ത് വച്ച് ഇത് ഉപയോഗിക്കാനോ, പൊതുതോട്ടങ്ങളില്‍ കഞ്ചാവു ചെടി വളര്‍ത്താനോ പാടില്ല.
എന്നാല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമായി കഞ്ചാവ് വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും ACTയില്‍ ക്രിമിനല്‍ കുറ്റമാണ്. അതേസമയം നിയമത്തെ ലിബറല്‍ പാര്‍ട്ടി പിന്തുണയ്ക്കില്ലെന്നും കൂടുതല്‍ പേരെ ലഹരി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാകും ഈ നിയമമെന്നും ACT ഷാഡോ അറ്റോര്‍ണി ജനറല്‍ ജെറമി ഹാന്സന് കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങള്‍ അവരുടെ തീരുമാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഇത്തരം കാര്യങ്ങളില്‍ അവര്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസന് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.