Currency

കൊറോണ; ചൈനയില്‍ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കുവൈത്ത്

സ്വന്തം ലേഖകന്‍Thursday, February 6, 2020 10:47 am

കുവൈത്ത് സിറ്റി: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നു കുവൈത്ത്. ചൈനയില്‍ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി നിരോധിക്കാന്‍ ലോകാരോഗ്യ സംഘടന ഇതുവരെ ശിപാര്‍ശ നല്‍കിയിട്ടില്ലെന്നും കുവൈത്ത് ഭക്ഷ്യ അതോറിറ്റി വ്യക്തമാക്കി.

ആരോഗ്യ സംഘടനകള്‍ നടത്തിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൊറോണ പോലുള്ള രോഗം ഭക്ഷണത്തിലൂടെ പകരില്ലെന്നു കുവൈത്ത് ഫുഡ് സേഫ്റ്റി അതോറിറ്റി സാങ്കേതിക വിഭാഗം മേധാവി ഡോ. റീം അല്‍ ഫലീജ് വ്യക്തമാക്കി. കൊറോണയുമായി ബന്ധപ്പെട്ട് ജി.സി.സി ഉള്‍പ്പെടെ കൂട്ടായ്മകളുമായും മറ്റു സുഹൃദ്രാഷ്ട്രങ്ങളുമായും ചര്‍ച്ച നടത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നെറ്റ്വര്‍ക്കിന്റെ പഠന റിപ്പോര്‍ട്ടുകള്‍ പിന്തുടരുന്നുണ്ടെന്നും ഡോ റീം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x