Currency

കുവൈത്തിലെ സായുധസേന വിഭാഗമായ നാഷണല്‍ ഗാര്‍ഡ് മെഡിക്കല്‍ വിഭാഗത്തില്‍ നോര്‍ക്ക റൂട്‌സ് മുഖേന നിയമനം

സ്വന്തം ലേഖകന്‍Friday, February 7, 2020 11:04 am

കുവൈത്ത് സിറ്റി: കുവൈത്തിലെ സായുധസേന വിഭാഗമായ നാഷണല്‍ ഗാര്‍ഡ് നോര്‍ക്ക റൂട്‌സുമായി റിക്രൂട്‌മെന്റ് കരാറില്‍ ഒപ്പുവെച്ചു. സേനയിലെ മെഡിക്കല്‍ വിഭാഗത്തിലേക്ക് ഇന്ത്യയില്‍ നിന്നും നോര്‍ക്ക റൂട്‌സ് വഴി നിയമനങ്ങള്‍ നടത്തുന്നതിനാണ് കരാറായത്.

നാഷണല്‍ ഗാര്‍ഡ് മെഡിക്കല്‍ വിഭാഗത്തിലേക്ക് സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരെയാണ് ആദ്യഘട്ടത്തില്‍ നോര്‍ക്ക വഴി ഇന്ത്യയില്‍ നിന്നും റിക്രൂട്‌ചെയ്യുക. ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി , കാര്‍ഡിയോളജി, ഡെര്‍മറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. ബിരുദാനന്തര ബിരുദത്തിനുശേഷം അഞ്ചു വര്‍ഷ പ്രവര്‍ത്തി പരിചയമുള്ള 30നും 40നും മധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് അവസരം.

നാഷണല്‍ ഗാര്‍ഡിലെ ലെഫ്റ്റനന്റ് തസ്തികയിലായിരിക്കും നിയമനം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 2020 ഫെബ്രുവരി 29 ആണ് അപേക്ഷ നല്‍കാനുള്ള അവസാന തിയ്യതി. ആദ്യമായാണ് കുവൈത്തിലെ സായുധസേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സി കരാറില്‍ ഒപ്പുവെക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x