
ബഹ്റൈന്‍: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. ടെര്‍മിനില്‍ നിര്‍മാണം അടുത്ത മാസത്തോടെ പ്രവര്‍ത്തന ക്ഷമമാകും. അത്യാധുനിക സൗകര്യങ്ങളോടെയാണ് ടെര്‍മിനല്‍ തയ്യാറാകുന്നത്. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍.
പുതിയ ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 14 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയിലേക്കാണ് എയര്‍പോര്‍ട്ട് വികസിക്കുന്നത്.
നിലവിലുള്ളതിനേക്കാള്‍ നാലിരട്ടി വിശാലത ഇതോടെ വിമാനത്താവളത്തിന് കൈവരും. അഞ്ച് അത്യാധുനിക ഇ-ഗെയ്റ്റുകള്‍, 26 പാസ്പോര്‍ട്ട് കണ്ട്രോള് ബൂത്തുകള്‍, 108 ചെക്ക് ഇന്‍ ഡസ്കുകള്‍, സെല്‍ഫ് ചെക്കിംഗ് കൗണ്ടറുകള്‍ എന്നിവയടക്കം വിപുലമായ സൗകര്യങ്ങളാണ് പുതിയ ടെര്‍മിനലില്‍ സജ്ജീകരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.