
ദുബായ്: ബാങ്ക് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുതിയ ചട്ടങ്ങള്‍ക്ക് രൂപം നല്കുന്നു. ബാങ്ക് ഉപഭോക്താക്കളുടെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ശക്തമാക്കുന്നതിനാണ് പുതിയ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുന്നത്.
സെന്‍ട്രല്‍ ബാങ്കിന്റെ പൂര്ണമേല്നോട്ടത്തിലായിരിക്കും ഫിനാന്‍ഷ്യല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റെഗുലേറ്ററി ഫ്രെയിംവര്‍ക്ക് എന്ന ചട്ടക്കൂട് രൂപപ്പെടുത്തുക. ഇടപാടുകളുടെ സുതാര്യത, ഗുണമേന്മ, പരാതികള്‍ക്ക് സമയബന്ധിത പരിഹാരം, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായ സംവിധാനം എന്നിവക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും പുതിയ ചട്ടങ്ങള്‍. ഇതിന് മുന്നോടിയായി സെന്‍ട്രല്‍ ബാങ്ക് ഉപഭോക്തൃസംരക്ഷണ വകുപ്പിന് തുടക്കം കുറിച്ചിട്ടുണ്ട്.
ഈ വകുപ്പ് ബാങ്ക് ഉപഭോക്താക്കളില്‍ നിന്നുള്ള അനുഭവങ്ങള്‍ പരിശോധിക്കും. ബാങ്ക് ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സേവനങ്ങളുടെ നിലവാരത്തെ കുറിച്ചും ഈ വകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.