Currency

മൂടല്‍മഞ്ഞ്; യുഎഇയില്‍ ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

സ്വന്തം ലേഖകന്‍Saturday, February 15, 2020 11:13 am

അബുദാബി: കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടുന്നതിനാല്‍ റോഡുകളില്‍ ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണി മുതല്‍ രാവിലെ 10 മണിവരെയാണ് മുന്നറിയിപ്പ്. രാജ്യത്ത് പൊതുവെ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഞായറാഴ്ചയും സമാനമായ തരത്തില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x