
ദുബായ്: വാഹനങ്ങളില്‍ നിന്നു മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ പിടികൂടാന്‍ കര്‍ശന നടപടിയുമായി പൊലീസ്. എല്ലാ എമിറേറ്റുകളിലും നിരീക്ഷണം ശക്തമാക്കും. നിയമലംഘകര്‍ക്കു 1,000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 6 ബ്ലാക് പോയിന്റുമാണു ശിക്ഷ. സിഗരറ്റ് കുറ്റിയോ ടിഷ്യൂ പേപ്പറോ വലിച്ചെറിഞ്ഞാല്‍ പോലും ഇതു ബാധകമാണ്.
മാലിന്യങ്ങള്‍ നിക്ഷേപിക്കാനും നിര്‍മാര്‍ജനത്തിനും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുമെന്നും ചൂണ്ടിക്കാട്ടി. ദുബായില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ മുനിസിപ്പാലിറ്റി വക 500 ദിര്‍ഹം പിഴ വേറെയുമുണ്ടാകും. നിരീക്ഷണത്തിനായി കൂടുതല്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.