Currency

കൊറോണ: പ്രതിരോധം ശക്തമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത നീക്കം

സ്വന്തം ലേഖകന്‍Friday, February 21, 2020 10:50 am

റിയാദ്: കൊറോണ വൈറസ് പടരുന്നതിനിടെ പ്രതിരോധം ശക്തമാക്കാന്‍ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ റിയാദില്‍ അടിയന്തിര യോഗം ചേര്‍ന്നു. ഗള്‍ഫ് മേഖലയില്‍ ഒമ്പത് കേസുകളാണ് കൊറോണയുമായി ബന്ധപ്പെട്ടുളളത്. ഇതെല്ലാം യു.എ.ഇ യിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യു.എ.ഇ നടത്തുന്ന ശ്രമങ്ങളെ ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ യോഗം അഭിനന്ദിച്ചു. ആറംഗ രാജ്യങ്ങളിലും ശക്തമായ പ്രതിരോധ പ്രവര്‍ത്തനം തുടര്‍ന്ന് വരുന്നതായും യോഗം വിലയിരുത്തി.

വൈറസ് ബാധിച്ചോയെന്ന് പരിശോധിക്കുന്നവരുടേയും നിരീക്ഷണത്തിലുള്ളവരേയും രോഗ പ്രതിരോധ നടപടികള്‍ക്ക് ശേഷമാണ് തിരിച്ചയക്കുന്നത്. ഇത് തുടരാനും, വിമാനത്താവളങ്ങളിലെ പരിശോധന ശക്തമായി തുടരായും യോഗത്തില്‍ ധാരണയായി.

സംശയാസ്പദ സാഹചര്യങ്ങളിലുള്ളവരുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറും. ജനുവരി 29നും ജി.സി.സി ആരോഗ്യ വിഭാഗം വിഷയത്തില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. അടിയന്തിര സാഹചര്യം ഇനിയുണ്ടായാല്‍ ഒന്നിച്ച് പ്രതിരോധിക്കുമെന്നാണ് യോഗ തീരുമാനം


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x