Currency

വിസ മെഡിക്കല്‍ 30 മിനിറ്റിനുള്ളില്‍; അത്യാധുനിക സംവിധാനവുമായി ദുബായ്

സ്വന്തം ലേഖകന്‍Friday, February 21, 2020 10:54 am

ദുബായ്: താമസ വിസക്കായുള്ള മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വിസ അടിക്കാന്‍ ഇനി ദുബായില്‍ അരമണിക്കൂര്‍ മാത്രം. ഇതിനായി പുതിയ അത്യാധുനിക മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങള്‍ക്ക് ദുബായില്‍ തുടക്കമായി. നേരത്തേ 28 മണിക്കൂര്‍ സമയം വേണ്ടിയിരുന്ന നടപടികളാണ് പുതിയ കേന്ദ്രങ്ങളുടെ വരവോടെ വെറും 30 മിനിറ്റിലേക്ക് ചുരുങ്ങുന്നത്.

കുറഞ്ഞ സമയം കൊണ്ട് മെഡിക്കല്‍ പരിശോധനഫലം ലഭ്യമാക്കുന്ന സാലിം മെഡിക്കല്‍ ഫിറ്റ്‌നസ് സ്മാര്‍ട്ട്‌സെന്ററുകളുടെ ഉദ്ഘാടനം ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂം നിര്‍വഹിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലാണ് സാലിം ഫിറ്റ്‌നെസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x