
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാചരണത്തിന്റെയും, വിമോചന ദിനാഘോഷത്തിന്റെയും ഭാഗമായി ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്താനിരുന്ന ആഘോഷപരിപാടികള്‍ റദ്ദ് ചെയ്തു. കൊറോണ വൈറസ് രാജ്യത്ത് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കുവൈത്ത് മന്ത്രി സഭയുടെ അടിയന്തര യോഗത്തിന്റേതാണ് തീരുമാനം. കൂടാതെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ ആരോഗ്യ മന്ത്രാലയത്തിലെ മുഴുവന്‍ ജീവനക്കാരുടെയും അവധി റദ്ദാക്കുകയും ചെയ്തു.
ബഹ്റൈന്‍ പിന്നാലെ കുവൈത്തിലും നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാാനിലെ നഗരമായ മഷ്ഹദില്‍ നിന്ന് എത്തിയവര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് പേരിലൊരാള്‍ കുവൈത്ത് പൗരത്വമുള്ളയാളാണ്. മറ്റൊരാള്‍ സൗദി പൗരനും മൂന്നാമത്തെയാളുടെ സ്വദേശം പുറത്തുവിട്ടിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.