
റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ക്ക് ഓഫ് കാമ്പസ് തുറക്കാന്‍ അനുമതി. ഉന്നത വിദ്യാഭാസ രംഗത്ത് ഇന്ത്യയിലെ ഏത് യുണിവേഴ്സിറ്റിക്കും സൗദിയില്‍ ഓഫ് കാമ്പസ് തുറക്കാന്‍ അനുമതിയുണ്ട്. ഇതിനായി ഏതെങ്കിലും യൂണിവേഴ്സിറ്റികള്‍ തയ്യാറാകുന്ന പക്ഷം എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കുന്നതാണെന്നും അംബാസിഡര്‍ വ്യക്തമാക്കി. സൗദിയില്‍ ബിരുദ, ബിരുദാനന്തര പഠനത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 400 സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുമെന്നും അദ്ധേഹം അറിയിച്ചിട്ടുണ്ട്.
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ശ്രദ്ധേയമായ പരാമാര്‍ശങ്ങള്‍ നടത്തിയത്. സ്കൂളുകളുടെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്തുന്നതിനായി ഇന്ത്യന്‍ സ്കൂളുകളെ കേന്ദ്രീയ വിദ്യാലയവുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കി വരികയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.