Currency

കുറ്റവാളികളെ പിടികൂടാന്‍ അബുദാബി പൊലീസിന്റെ പുതിയ വാഹനം; മുഖം തിരിച്ചറിഞ്ഞ് വലയിലാക്കും

സ്വന്തം ലേഖകന്‍Thursday, March 12, 2020 12:13 pm

അബുദാബി: കുറ്റവാളികളെ സ്മാര്‍ട്ടായി പിടികൂടാന്‍ അബുദാബി പൊലീസിന്റെ പുതിയ വാഹനം. പിടികിട്ടാപുള്ളികളുടെ മുഖം തിരിച്ചറിഞ്ഞ് വലയിലാക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ബാര്‍സ് ഗതാഗത നിയമലംഘകരെയും പിടികൂടും. അബൂദബി നഗരത്തിലൂടെ റോന്തു ചുറ്റുന്ന വാഹനം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നവരെയാണ് ലക്ഷ്യം വെക്കുന്നത്.

കുറ്റവാളികളെ കണ്ടുപിടിച്ചാല്‍ പ്രതിയുടെ ചിത്രവും ദൃശ്യവും പകര്‍ത്തി കണ്‍ട്രോള്‍ റൂമിനു കൈമാറും. രേഖകളിലുള്ള മുഖവുമായി ഒത്തുനോക്കി ഉറപ്പാക്കിയാല്‍ പ്രതിയെ പിടികൂടുകയാണ് ദൗത്യം. അടുത്ത മാസം സ്മാര്‍ട് ബാര്‍സ് ഘടിപ്പിച്ച 10 വാഹനങ്ങള്‍ നിരത്തിലിറങ്ങും. അതോടെ പിടികിട്ടാപ്പുള്ളികളെ വരുതിയിലാക്കാന്‍ പൊലിസിന് എളുപ്പം സാധിക്കും. ഇവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെയും നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. അമിത വേഗം ഉള്‍പ്പെടെ ഗതാഗത നിയമലംഘനം പകര്‍ത്താനും ഈ വാഹനത്തിനു സാധിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x