Currency

യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

സ്വന്തം ലേഖകന്‍Thursday, March 12, 2020 2:11 pm

വാഷിങ്ടണ്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസത്തെ വിലക്കേര്‍പ്പെടുത്തി അമേരിക്ക. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈറസ് വ്യപാനം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. യൂറോപ്പില്‍നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ബാധകമല്ല. യൂറോപ്പില്‍നിന്നുള്ള വിദേശ യാത്രികര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. അമേരിക്കന്‍ പൗരന്മാര്‍, അവരുടെ കുടുംബാഗങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. യു.കെയെ വിലക്കില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. യാത്രാവിലക്ക് താല്‍ക്കാലികമാണ്. കൊറോണയെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇത്തരമൊരു തീരുമാനം.

ഓവല്‍ ഓഫിസില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ട്രംപ് തീരുമാനം പ്രഖ്യാപിച്ചത്. ജീവന്‍ രക്ഷാ ഉപാധിയെന്നോണം വളരെ നേരത്തെതന്നെ ചൈനയോടു ഇത്തരത്തില്‍ തീരുമാനമെടുത്തിരുന്നു. ഇപ്പോള്‍ യുറോപ്യന്‍ യൂണിയന്റെ കാര്യത്തിലും അതേ തീരുമാനം കൈക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ എടുക്കുന്ന മികച്ച തീരുമാനങ്ങളാണ് നാളെ വൈറസ് ബാധയില്‍നിന്ന് നമ്മെ പ്രതിരോധിക്കുക. വെറസ് വ്യാപനം നിയന്ത്രിക്കാന്‍ അമേരിക്ക ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ചില യാത്രക്കാരിലൂടെ അമേരിക്കയില്‍ രോഗം ബാധിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x