Currency

ബഹ്‌റൈനില്‍ നഴ്‌സുമാരായ രണ്ട് മലയാളികള്‍ക്ക് രോഗശുശ്രൂഷയ്ക്കിടെ കൊവിഡ് 19 പിടിപെട്ടു; നഴ്‌സുമാരുടെ ഭര്‍ത്താക്കന്മാരും നിരീക്ഷണത്തില്‍

സ്വന്തം ലേഖകന്‍Friday, March 13, 2020 2:56 pm

മനാമ: ബഹ്‌റൈനില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരായ രണ്ട് മലയാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടുപേരെയും ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സക്കെത്തിയ രോഗിയില്‍ നിന്നാണ് തിരുവനന്തപുരം സ്വദേശിക്ക് രോഗം പടര്‍ന്നത്.

നഴ്‌സുമാരുടെ ഭര്‍ത്താക്കന്മാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയിച്ചിട്ടുണ്ട്. ഇവരുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം യുഎഇയില്‍ 11 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 85 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x