
അബുദാബി: കോവിഡ് ബാധിതരെ കണ്ടെത്താന്‍ യുഎഇയിലെ മുഴുവന്‍ ഷോപ്പിങ് മാളുകളിലും നക്ഷത്ര ഹോട്ടലുകളിലും തെര്‍മല്‍ സ്കാനര്‍ സ്ഥാപിക്കുന്നു. രോഗപ്പകര്‍ച്ച തടയുന്നതിനും പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ഷോപ്പിങ് മാളിലെ ട്രോളികളും മറ്റും ഓരോ മണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കും. മാളിനകത്തെ താപനില ഉയര്‍ത്തിയും എയര്‍ ഫില്‍റ്ററുകള്‍ മാറ്റിയുമുള്ള നടപടികളും ഊര്‍ജിതമാണ്.
ഉപയോഗിച്ച ട്രോളികള്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നതിനുമുന്‍പ് അണുവിമുക്തമാക്കുന്ന നടപടിയും ഊര്‍ജിതമാക്കിയിട്ടുണ്ട്. ആരോഗ്യസുരക്ഷാ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായുള്ള സംവിധാനങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം അഭ്യര്‍ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.