
ഷാര്‍ജ: ഷാര്‍ജയിലെ പ്രധാന മാര്‍ക്കറ്റുകളായ ജുബൈല്‍, ഉപയോഗിച്ച വാഹനങ്ങളുടെ ചന്തയായ അല്‍ ഹരജ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ മൂന്നു മാസത്തെ വാടക എഴുതി തള്ളിയതായി ഷാര്‍ജ സര്‍ക്കാറിന്റെ നിക്ഷേപ വിഭാഗമായ ഷാര്‍ജ അസറ്റ്മാനേജമെന്റ്് അറിയിച്ചു. ഈ വിപണികളിലെ എല്ലാ ഷോപ്പുകളും മൂന്നു മാസത്തേക്ക് വാടക നല്‍കേണ്ടതില്ല.
ഷാര്‍ജ മജാസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജുബൈല്‍ പൊതുമാര്‍ക്കറ്റ് മത്സ്യം, മാസം, പച്ചക്കറി, പഴം തുടങ്ങിയവരുടെ പ്രധാന വിപണന കേന്ദ്രമാണ്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനോട് ചേര്‍ന്ന് തസ്ജില് വില്ലേജിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സൂക് അല്‍ ഹറജ് ഉപയോഗിച്ച വാഹനങ്ങളൂടെ വിപണിയാണ്.
ഈ ഇളവുകളുപയോഗിച്ച് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ രണ്ടു വിപണികളിലെയും വാടകക്കാരുമായി ആശയവിനിമയം നടത്തുമെന്നും നിക്ഷേപകരെയും വാടകക്കാരെയും പിന്തുണക്കുന്നത് തുടരുമെന്നും ഷാര്‍ജ അസറ്റ് മാനേജ്മന്റെ് സി.ഇ.ഒ വലീദ് അല്‍ സെയ്ഗ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.