
ദുബായ്: കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ യാത്രാവിലക്ക് കാരണം യുഎഇയില്‍ കുടുങ്ങിയ സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യത്ത് നിയമപരമായി തുടരാന്‍ അനുമതി നല്‍കും. യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടേതാണ് തീരുമാനം. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും അതോറിറ്റി അറിയിച്ചു.
വിസ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് യാത്രാവിലക്കും വിമാനവിലക്കും നിലവില്‍ വന്നതിനാല്‍ നൂറുകണക്കിന് പ്രവാസികളാണ് യു എ ഇയില്‍ കുടുങ്ങിപോയത്. ഇവര്‍ക്ക് ആശ്വാസമാകുന്നതാണ് തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.