
അബൂദബി: യുഎഇയില്‍ തൊഴിലാളികളുടെ കാലാവധി പിന്നിട്ട റെസിഡന്‍സി വിസകള്‍ തനിയേ പുതുക്കപ്പെടും. തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവരുടെ വിസകള്‍ക്കാണ് ഇത് ബാധകം. ഇവരെ വിസ പുതുക്കാനുള്ള മെഡിക്കല്‍ പരിശോധനയില്‍ നിന്നും ഒഴിവാക്കി. വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് തീരുമാനം അറിയിച്ചത്.
വിസ പുതുക്കാനായി പ്രവാസി തൊഴിലാളികളും വീട്ടുജോലിക്കാരും മെഡിക്കല്‍ കേന്ദ്രങ്ങളെ സമീപിക്കേണ്ടതില്ല. കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ അവ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. തൊഴില്‍മന്ത്രാലയം, ആരോഗ്യമന്ത്രാലയം, താമസകുടിയേറ്റ മന്ത്രാലയം എന്നിവ സംയുക്തമായി ഇക്കാര്യം അറിയിച്ചത്. വിസ പുതുക്കുന്നതിനുള്ള ഫീസ് ഈടക്കാന് ഓണ്‍ലൈനില്‍ സൗകര്യമൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.