Currency

ബസ് സ്റ്റേഷനില്‍ സ്മാര്‍ട് ഡിസ്ഇന്‍ഫക്ഷന്‍ കവാടം സ്ഥാപിച്ച് അബുദാബി

സ്വന്തം ലേഖകന്‍Wednesday, April 1, 2020 2:57 pm

അബുദാബി: യാത്രക്കാരെ അണുവിമുക്തമാക്കാന്‍ അബുദാബി ബസ് സ്റ്റേഷനില്‍ സ്മാര്‍ട് ഡിസ്ഇന്‍ഫക്ഷന്‍ കവാടം സ്ഥാപിച്ചു. ഈ കാവാടത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരന്റെ ശരീരത്തിലേക്ക് സ്വമേധയാ പ്രത്യേക ലായനി സ്‌പ്രേ ചെയ്ത് അണുവിമുക്തമാക്കും. ഇതോടെ വൈറസ് മുക്തനാകുന്ന യാത്രക്കാരന് പൊതുഗതാഗത സേവനം ഉപയോഗിക്കാം.

പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷണാര്‍ഥം വൈകിട്ട് 6 മുതല്‍ 8 വരെയുള്ള സമയങ്ങളിലാണ് കവാടം പ്രവര്‍ത്തിക്കുന്നത്. അബുദാബി നഗരസഭയും സംയോജിത ഗതാഗത കേന്ദ്രവും സംയുക്തമായാണ് സ്മാര്‍ട് കവാടം സ്ഥാപിച്ചത്. സമയബന്ധിതമായി കവാടം അണുവിമുക്തമാക്കുകയും ചെയ്യും.

പരീക്ഷണാര്‍ഥം നടപ്പാക്കിയ പദ്ധതിയുടെ വിജയത്തെ തുടര്‍ന്ന് വൈകാതെ എമിറേറ്റിലെ ഇതര ബസ് സ്റ്റേഷനുകളിലും സ്മാര്‍ട് കവാടം സ്ഥാപിക്കമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x