Currency

സ്‌കൂളുകള്‍ ബസ് ഫീസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരിച്ചുനല്‍കണമെന്ന് കെ.എച്ച്.ഡി.എ

സ്വന്തം ലേഖകന്‍Thursday, April 2, 2020 11:27 am

ദുബായ്: ദുബായിലെ സ്‌കൂളുകള്‍ ഈ മാസം തുടങ്ങുന്ന ടേമിലേക്കുള്ള ബസ് ഫീസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് രക്ഷിതാക്കള്‍ക്ക് തിരിച്ചു നല്‍കണമെന്ന് ദുബായ് നോളജ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി നിര്‍ദേശം നല്‍കി. കോവിഡ് ബാധയെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതിനാല്‍ കുട്ടികള്‍ വീട്ടിലിരുന്ന് ഇ-ലേണിങ് വഴി പഠിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈമാസം ആരംഭിക്കുന്ന ടേമിലേക്ക് ബസ് ഫീസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു നല്‍കണമെന്ന് കെ.എച്ച്.ഡി.എ നിര്‍ദേശിച്ചത്. എന്നാല്‍, ഫീസ് അടവില്‍ വീഴ്ചയുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഈ ലേണിങ് സംവിധാനം നിര്‍ത്തിവെക്കാമെന്നും കെ.എച്ച്.ഡി.എ അറിയിച്ചു.

ഇന്ത്യന്‍, പാകിസ്താനി സ്‌കൂളുകള്‍ ഒന്നാം ടേമും, മറ്റു സ്‌കൂളുകള്‍ക്ക് ഇത് മൂന്നാം ടേമുമാണ്. സ്‌കൂളുമായി ധാരണയിലെത്തിയ ഫീസ് നല്‍കാന്‍ രക്ഷിതാക്കള്‍ തയാറാവുന്നില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ നല്‍കുന്ന ഇ-ലേണിങ് ക്ലാസുകള്‍ നിഷേധിക്കാന്‍ സ്‌കൂളുകള്‍ അധികാരമുണ്ടെന്നും കെ.എച്ച്.ഡി.എ വ്യക്തമാക്കി. ഇതുസംബന്ധിച്ച് രക്ഷിതാക്കളുമായി ചര്‍ച്ച നടത്തണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x