
ബഹ്‌റൈന്‍: ബഹ്‌റൈനില്‍ പ്രവാസികള്‍ക്കിടയില്‍ കോവിഡ് -19 വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 52 പേരില്‍ 47 പേര്‍ വിദേശ തൊഴിലാളികളായിരുന്നു. ഇതിന് പിന്നാലെ പ്രവാസികള്‍ക്കിടയില്‍ രോഗവ്യാപനം ഉണ്ടായെന്ന തരത്തില്‍ പ്രചാരണം ഉണ്ടായതിനെത്തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച 47 പേരെയും സിത്രയിലെ താല്‍ക്കാലിക ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങിയിട്ടുണ്ട്. എല്ലാ തൊഴിലാളികളുടെയും കാര്യത്തില്‍ മതിയായ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ ക്വാറന്റൈന്‍ രണ്ട് ആഴ്ച കൂടി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.