Currency

യുഎഇയില്‍ രണ്ട് മാസത്തേക്ക് ഇന്റര്‍നെറ്റ് വീഡിയോ, വോയിസ് കോളുകള്‍ സൗജന്യമാക്കി

സ്വന്തം ലേഖകന്‍Thursday, April 2, 2020 1:09 pm

ദുബായ്: യുഎഇയില്‍ രണ്ട് മാസത്തേക്ക് ഇന്റര്‍നെറ്റ് കോളുകള്‍ സൗജന്യമാക്കി ഇത്തിസാലാത്ത്. വോയിസ് വീഡിയോ കോളുകള്‍ക്ക് ആനുകൂല്യം ലഭ്യമാണ്. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മുതല്‍ രണ്ട് മാസത്തേക്കാണ് സൗജന്യമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കമ്പനി സപ്പോര്‍ട്ട് ചെയ്യുന്ന ആപ്പുകളിലൂടെ ഫ്രീ വോയിസ്, വീഡിയോ കോളുകള്‍ ലഭ്യമാവും. സബ്‌സ്‌ക്രൈബ് ചെയ്യാനായി ICP എന്ന് ടൈപ്പ് ചെയ്ത് 1012 ലേക്ക് എസ്.എം.എസ് അയക്കണം. നേരത്തെ തന്നെ ഇന്റര്‍നെറ്റ് കോളിങ് പാക്കേജുകള്‍ ഉപയോഗിക്കുന്നവര്‍ ആദ്യം അത് അണ്‍സബ്‌സ്‌ക്രൈബ് ചെയ്ത ശേഷം വീണ്ടും സബ്‌സ്‌ക്രൈബ് ചെയ്യണം.

വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകളായ BOTIM, HiU, Voico UAE, C’Me എന്നിവ വഴി സൗജന്യ വോയിസ്, വീഡിയോ കോളുകള്‍ ഉപയോഗിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x