Currency

ബഹ്‌റൈനില്‍ 97 ഇന്ത്യക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍Friday, April 3, 2020 6:05 pm

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ കോവിഡ് -19 സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരുടെ എണ്ണം കൂടി വരുന്നു. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഒടുവില്‍ പ്രസിദ്ധീകരിച്ച വിവരപ്രകാരം 97 ഇന്ത്യക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ രണ്ടുപേര്‍ രോഗമുക്തരായിട്ടുണ്ട്.

കഴിഞ്ഞ ദിവസം സല്‍മാബാദിലെ താമസ സ്ഥലത്ത് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന 113 തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി 24നാണ് രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗബാധിതരില്‍ 382 പേര്‍ സുഖം പ്രാപിച്ചു. നിലവില്‍ 286 പേരാണ് ചികിത്സയില്‍ കഴിയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x