Currency

യു.എ.ഇയില്‍ താമസ വിസക്കാര്‍ക്കുള്ള പ്രവേശന വിലക്ക് രണ്ടാഴ്ചക്കാലത്തേക്ക് കൂടി നീട്ടി

സ്വന്തം ലേഖകന്‍Friday, April 3, 2020 6:21 pm

അബൂദബി: യു.എ.ഇയില്‍ താമസവിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാനുള്ള വിലക്ക് രണ്ടാഴ്ചക്കാലത്തേക്ക് കൂടി നീട്ടി. കോവിഡ് രോഗബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം.

രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന വിലക്ക് പിന്‍വലിച്ചിട്ടില്ലെന്ന് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അറിയിച്ചു. യുഎഇയിലുള്ള വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെ സ്വദേശത്ത് തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതിനായി എമിറേറ്റ്‌സും, ഇത്തിഹാദും പ്രത്യേക സര്‍വീസുകള്‍ ഈ മാസം അഞ്ച് മുതല്‍ ആരംഭിക്കുന്നുണ്ട്. പക്ഷെ, ഈ വിമാനങ്ങള്‍ പോകുന്ന രാജ്യങ്ങളില്‍ നിന്ന് തിരിച്ച് ആളെ കൊണ്ടുവരില്ല. കാര്‍ഗോവിമാനങ്ങളായാണ് ഇവ തിരിച്ചുവരിക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x